പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതിയുടെ വധശിക്ഷയ്ക്ക് സ്റ്റേ
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമീറുല്‍ ഇസ്‌ലാം നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് വരെയാണ് വധശിക്ഷ റദ്ദാക്കിയത്.
ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. ജയിലിലെ പ്രതിയുടെ സ്വഭാവ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. പ്രതിയുടെ മനഃശാസ്ത്ര നില പരിശോധിക്കാന്‍ സംഘത്തെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അമീറുല്‍ ഇസ്‌ലാമിന് നിയമ സഹായം നല്‍കാനുള്ള നടപടിക്കും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ശിക്ഷ ലഘൂകരിക്കാന്‍ കാരണമുണ്ടെങ്കില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
2016ലാണ് നിയമ വിദ്യാർത്ഥിനിയെ പെരുമ്പാവൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് അന്യ സംസ്ഥാന തൊഴിലാളിയായ അമീറുൽ ഇസ്‌ലാമിനെ പൊലീസ് അറസ്റ്റ് ചെയ്ത്.
No comments