ട്രെയിൻ പാളം തെറ്റി കോച്ചുകൾ തലകീഴായി മറിഞ്ഞു; 2 മരണം
ലഖ്നൌ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി അപകടം. ചണ്ഡിഗഡ് - ദീബ്രുഗഡ് ദിൽബർഗ് എക്സ്പ്രസിന്റെ കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. ജിലാഹി സ്റ്റേഷന് സമീപമാണ് അപകടം. ചില കോച്ചുകൾ തലകീഴായി മറിഞ്ഞു. രണ്ട് പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. അടിയന്തരമായി ഇടപെടാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.
ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റാനുള്ള കാരണമെന്തെന്ന് ഇപ്പോൾ വ്യക്തമല്ല. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
No comments