ദമ്പതികളെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ
തിരുവല്ല: തിരുവല്ലയിൽ നിർത്തിയിട്ട കാറിനുള്ളിൽ ദമ്പതികൾ വെന്തുമരിച്ച സംഭവം ആത്മഹത്യ. ഏക മകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. തുകലശ്ശേരി വേങ്ങശ്ശേരിയിൽ വീട്ടിൽ രാജു തോമസ് ,ഭാര്യ ലൈജു തോമസ് എന്നിവരുടെ മൃതദേഹം ആണ് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് പോലീസ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ വേങ്ങൽ മുണ്ടകൻ പാടം വഴി പെട്രോളിങ്ങിന് പോയ പോലീസ് സംഘമാണ് മീറ്ററുകൾക്കപ്പുറത്ത് പുക ഉയരുന്നത് കണ്ടത്. പൊലീസ് സംഘം അടുത്തെത്തുമ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു .മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
No comments