Breaking News

ഇനി ഒളിമ്പിക്സ് 'ഫീവർ'

ഗൂഗിൾ ചിത്രം
വിശ്വകായിക താരങ്ങളുടെ ഏറ്റവും വലിയ ഒത്തൊരുമായായ ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് വെള്ളിയാഴ്ച പാരീസിൽ തുടക്കം. ഫ്രാൻസിന്റെ തലസ്ഥാന നഗരിയിൽ ഇന്നു രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11ന്) ആരംഭിക്കും. ഓഗസ്റ്റ് 11 വരെയാണ് ഒളിംപിക്സ്. ഉദ്ഘാടനദിനമായ ഇന്നു മത്സരങ്ങളില്ല.

ഒരു നൂറ്റാണ്ടിനു ശേഷം ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണു പാരിസ് നഗരം. മുൻപ് 1900ലും 1924ലും പാരിസ് നഗരം ഒളിംപിക്സിനു വേദിയൊരുക്കി. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങ്. ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും ടേബിള്‍ ടെന്നീസ് താരം അചന്ത ശരത് കമലുമാണ് ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തുക

സെൻ നദിയിലൂടെ 80 ബോട്ടുകളിലായി കായികതാരങ്ങളുടെ മാർച്ച്പാസ്റ്റ്. ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. ഒളിംപിക് ദീപം തെളിയുന്നത് അവിടെയാണ്.

No comments