Breaking News

സൗദിയിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കണം: കസവ്




ദമ്മാം: കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രവാസികൾക്കായി കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്മാം 'കസവ്' കൂട്ടായ്മ നിവേദനം നൽകി. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഇന്ത്യൻ അംബാസഡർ,വിദേശകാര്യ മന്ത്രി എന്നിവർക്കാണ് നിവേദനം നൽകിയത്. 

തൊഴിൽ നഷ്ടപ്പെട്ടവരും രോഗികളും വിസാ കാലാവധി കഴിഞ്ഞവരുമടക്കം നിരവധി പ്രവാസികളാണ് സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതെ  കുടുങ്ങിക്കിടക്കുന്നത്. സൗദിയിലെ ദമാം, റിയാദ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ നടത്തിയാല്‍ മാത്രമേ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു. ഈ അടിയന്തരഘട്ടത്തിൽ പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളത്തിലെ കരിപ്പൂര്‍, കണ്ണൂര്‍, തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ തുടങ്ങണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

അതേ സമയം,  കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാൻ പണമില്ലാത്ത അർഹരായ 10 പ്രവാസികൾക്ക് കസവ് (ദമ്മാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കണ്ണൂർ നിവാസികളുടെ  കൂട്ടായ്മ)  ടിക്കറ്റുകൾ നൽകിയിരുന്നു.

മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനം
മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനം

പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനം


ഇന്ത്യൻ അംബാസഡർക്ക് സമർപ്പിച്ച നിവേദനം


No comments