കണ്ണൂരില്‍ സമ്പര്‍ക്ക രോഗവ്യാപനം കൂടുതല്‍; കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ശതമാനമാണ്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ അത് 20 ശതമാനമാണ്. ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. കണ്ണൂരില്‍ കൂടുതല്‍ കര്‍ക്കശ നിലപാടിലേയ്ക്ക് പോകേണ്ടിവരുമെന്നും മുഖ്യന്ത്രി പറഞ്ഞു.
ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 214 ആയി ഉയർന്നിട്ടുണ്ട്.ഇന്ന് രോഗമുക്തി നേടിയ ഒരാൾ ഉൾപ്പെടെ ഇതുവരെ 121 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. 11044 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.189 പേർ രോഗബാധ സംശയിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.

No comments