Breaking News

കണ്ണൂരിൽ കടുത്ത നിയന്ത്രങ്ങൾക്കു സാധ്യത: നാളെ ഉന്നതതല യോഗം

കണ്ണൂർ:ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സാധ്യത. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ നാളെ കണ്ണൂരിൽ ഉന്നതതല  യോഗം വിളിച്ചിട്ടുണ്ട്. പലയിടത്തും പോലീസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുവാനും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാനുമാണ് സാധ്യത.

  ജില്ലയിൽ കോവിഡ്19 വ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ  വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ പറഞ്ഞു. ആളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന സക്കാർ നിദ്ദേശം ലംഖിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ നടപടി ശക്തമാക്കുമെന്നും  അദ്ദേഹം പറഞ്ഞു.

No comments