Breaking News

ചേർപ്പുങ്കലിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി


പാലാ ചേർപ്പുങ്കലിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.

ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഇറക്കി വിട്ടത്. കുട്ടി സന്ധ്യയ്ക്ക് ശേഷവും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകി.പോലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗ് ചേർപ്പുങ്കലിലെ പാലത്തിൽ നിന്ന് കണ്ടെത്തി. മീനച്ചിലാറ്റിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ ഫയർഫോഴ്‌സ് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി. എന്നാൽ രണ്ട് ദിവസം തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ഇന്നാണ് മൃതദേഹം ലഭിച്ചത്.

No comments