വന്ദേ ഭാരത് മിഷൻ വിമാന ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിക്കുക: ഇന്ത്യൻ സോഷ്യൽ ഫോറം
ദമ്മാം:വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നും കേരളത്തിലേക്കുളള ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം തുഖ്‌ബ ബ്ലോക്ക് കമ്മിറ്റി രംഗത്ത്.
ജൂൺ പത്ത് മുതല്‍ കേരളത്തിലേക്ക് 1703 സൗദി റിയാലാണ് (ഏകദേശം 34,000 രൂപ ) വിമാനക്കമ്പനി ഈടാക്കുന്നത്. വന്ദേഭാരതിന്‍റെ ആദ്യഘട്ടത്തില്‍ 950 റിയാലാണ് (ഏകദേശം 19,000 രൂപ) ഈടാക്കിയിരുന്നത്.സൗദിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകൾക്കും ഈ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങളുടെ ടിക്കറ്റ് തുകയ്ക്ക് സമാനമാണ് പുതിയ നിരക്കെന്ന് കമ്മിറ്റി ആരോപിച്ചു.
നിലവിലെ ടിക്കറ്റ് നിരക്ക് പോലും താങ്ങാനാകാതെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പുതിയ നിരക്ക് വർദ്ധനവ് ഇരുട്ടടിയായിരിക്കുകയാണ്.നാടണയാൻ കാത്തിരിക്കുന്ന പ്രവാസികളെ ദുരിതത്തിലാക്കുന്ന ഈ നിലപാട് എത്രവയും വേഗം പിൻവലിക്കണമെന്ന് കമ്മിറ്റി വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടു.സോഷ്യൽ ഫോറം തുക്ബ ബ്ലോക്ക് പ്രസിഡണ്ട് ഷാജഹാൻ വവ്വാക്കാവ് അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സോഷ്യൽ ഫോറം തുഖ്ബ വളണ്ടിയർ ക്യാപ്റ്റൻ ബഷീർ വയനാട്, അംഗങ്ങളായ ഫൈസൽ കണ്ണൂർ, ഷാജഹാൻ തൃക്കരിപ്പൂർ, ഷാനവാസ് കണ്ണൂർ, റംസീജ് തിരുവനന്തപുരം, ആഷിഖ്, ഫിറോസ് ആലപ്പുഴ, ജംഷാദ്, നിഷാദ്, റുസ്‌ഫിദ് ടിസി എന്നിവർ സംസാരിച്ചു.

No comments