ഹോട്സ്പോട്ട്; മുഴപ്പിലങ്ങാട് കൂടുതൽ നിയന്ത്രണങ്ങൾ
അവശ്യസാധനങ്ങൾ വാർഡ് മെമ്പർമാരുടെ മേൽനോട്ടത്തിൽ വോളണ്ടിയർമാർ ഹോം ഡെലിവറി നടത്തും. പാൽ വിതരണവും ഹോം ഡെലിവറി മുഖേന ആയിരിക്കും.
കൂടക്കടവ് ഗേറ്റ് ബസാറിൽ മത്സ്യവിൽപ്പന താൽക്കാലികമായി നിരോധിച്ചു.
ഇറച്ചികടകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രം ഹോം ഡെലിവറി നടത്തും. കൂടാതെ കോഴിക്കടകൾ ഒരു ദിവസം തുറന്ന് ഹോംഡെലിവറി നടത്താനും അടുത്ത ദിവസം അടച്ചിടാനും തീരുമാനിച്ചു. പഞ്ചായത്ത് കേന്ദ്രീകരിച്ച് കോൾ സെന്റർ ആരംഭിക്കാനും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

No comments