Breaking News

കണ്ടെയ്ൻമെന്റ് സോൺ: ജനങ്ങളുടെ ആശങ്കയും ദുരിതവും പരിഹരിക്കണമെന്ന് എസ്.ഡി.പി.ഐ


കണ്ണൂർ: മുഴപ്പിലങ്ങാട് പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി ജനങ്ങളുടെ ആശങ്കയും ദുരിതവും പരിഹരിക്കണമെന്ന് എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കമ്മിറ്റി നേതാക്കൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും നേരിട്ട് കണ്ടു.

കഴിഞ്ഞ ഒരാഴ്ചയായി പുതിയ കോവിഡ് കേസുകൾ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വ്യക്തിയിൽ നിന്ന് സാമൂഹിക സമ്പർക്കം നടന്നിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ കണ്ടെയ്ൻമെൻ്റ്  സോണിൽ നിന്ന് പഞ്ചായത്തിനെ ഒഴിവാക്കണം. കൂടാതെ കാലവർഷം കനക്കുന്നതിന് മുൻപ്, പഞ്ചായത്തിലെ തോടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും   കമ്മിറ്റി നേതാക്കൾ അറിയിച്ചു.

അതെ സമയം, പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുമെന്നും ചർച്ച നടത്തി നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.

എസ്.ഡി.പി.ഐ ധർമ്മടം മണ്ഡലം നേതാക്കളായ തറമ്മൽ നിയാസ്, ടി.സി നിബ്രാസ്, അഫ്സർ മാസ്റ്റർ എന്നിവർ പങ്കെടുത്തു. 

No comments