Breaking News

ഉറവിടം അറിയാത്ത രോഗബാധ; കണ്ണൂർ നഗരം അടച്ചു



കണ്ണൂർ: ജില്ലയിൽ പതിനാലുകാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ നഗരം അനിശ്ചിത കാലത്തേക്ക് അടച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉൾപ്പെടുന്ന ടൗൺ, പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാന്‍ ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇന്ന് രോഗം ബാധിച്ച പതിനാലുകാരന്‍റെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക വർധിപ്പിക്കുന്നതായി ജില്ലാ കളക്ടർ ടി വി സുഭാഷ് പറഞ്ഞു.

വ്യാഴാഴ്ച കോർപറേഷൻ സെക്രട്ടറിയും ജില്ലാ പൊലീസ് മേധാവിയും നിര്‍ദേശങ്ങൾ നൽകിയ ശേഷം ഉച്ചയ്ക്ക് 2 മുതലായിരിക്കും നിയന്ത്രണങ്ങൾ നിലവിൽ വരിക. ഈ ​പ്രദേശങ്ങളിൽ  ഓഫീസുകളും കടകളും പ്രവർത്തിക്കില്ല. ഹൈവേ ഒഴികെയുള്ള പാതകളിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്നും കലക്ടർ അറിയിച്ചു.

അതേ സമയം, ഇന്ന് 4 പേർക്ക് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചു.

No comments