Breaking News

കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില അതീവഗുരുതരം



കണ്ണൂർ: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 28കാരന്റെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്. മട്ടന്നൂർ എക്സൈസ് വകുപ്പ് ഡ്രൈവറായ ഇദ്ദേഹം പടിയൂർ സ്വദേശിയാണ്. ഇന്നലെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് ഗുരുതരമായ തകരാറുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു.രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും മരുന്ന് നല്‍കിവരികയാണ്.  ജൂണ്‍ 14-നാണ് ഇദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ്  മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

No comments