സോഷ്യൽ ഫോറം വോളണ്ടിയർമാർക്ക് പിപിഇ കിറ്റുകൾ നൽകി
ദമ്മാം: കോവിഡ് പ്രതിരോധ പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സോഷ്യൽ ഫോറം വോളണ്ടിയർമാർക്ക് സലാമത്തക് മെഡിക്കൽ സെന്റർ പിപിഇ കിറ്റുകൾ നൽകി. മെഡിക്കൽ സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആസഫ് നെച്ചിക്കാടൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി മൻസൂർ എടക്കാടിന് കിറ്റുകൾ കൈമാറി.
കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കിടയിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് ഇന്ത്യൻ സോഷ്യൽ ഫോറം സൗദിയിലുടനീളം കാഴ്ചവെച്ചത്. ജോലിയും ശമ്പളവുമില്ലാതെ റൂമുകളിൽ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകൾ എത്തിച്ച് നൽകി.കൂടാതെ രോഗികൾക്കും പ്രയാസം അനുഭവിക്കുന്നവർക്കും മെഡിക്കൽ സഹായങ്ങളും മരുന്നുകളും എത്തിച്ച് നൽകുകയും മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് കൗൻസിലിംഗ് സഹായവും സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നൽകി. സോഷ്യൽ ഫോറത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം ശ്രദ്ധിക്കാറുണ്ടെന്നും മാത്യകാപരവും, ജനോപകാരപ്രദവുമായ ഇത്തരം പ്രവർത്തനങ്ങളിൽ ഫോറം എന്നും മുന്നിൽ തന്നെയുണ്ടാകണമെന്നും ആസഫ് നെച്ചിക്കാടൻ പറഞ്ഞു.
No comments