"ചിക്കാഗോയിലെ സമര ചരിത്രം ആവർത്തിക്കപ്പെടും": എസ്.ഡി.ടി.യു
കണ്ണർ : കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ബേദഗതികൾക്കെതിരെ എസ്.ഡി.ടി.യു കണ്ണൂർ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.
ലോക തൊഴിലാളികൾ സംഘടിത പോരാട്ടത്തിലൂടെ നേടിയെടുത്ത 8 മണിക്കൂർ തൊഴിൽ നിയമം പോലും നിഷേധിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തൊഴിൽ നിയമ ഭേദഗതി തൊഴിലെടുക്കുവാനും ജീവിക്കാനുമുള്ള തൊഴിലാളികളുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്നു എസ്.ഡി.ടി.യു സംസ്ഥാന ജനൽ സിക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ബേദഗതികൾക്കെതിരെ എസ്.ഡി.ടി.യു സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഡി.ടി.യു ജില്ലാ പ്രസിഡണ്ട് തറമ്മൽ നിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി എം വി ബഷീർ, അബ്ദുൽ ഖാദർ നാറാത്ത്, ലത്തീഫ് എന്നിവർ നേതൃത്വം നൽകി.

No comments