Breaking News

കലി പൂണ്ട് കടൽ; ജനങ്ങൾ ദുരിതത്തിൽ


കോവിഡിന്റെ ഭീതിയിൽ ദുരിതമനുഭവിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ കനത്ത കടലേറ്റവും. കഴിഞ്ഞ രണ്ടു ദിവസമായി തുടങ്ങിയ വേലിയേറ്റം കണ്ണമാലി മേഖലയിൽ കനത്ത നാശനഷ്ടമുണ്ടാക്കി.  മൂന്നു ദിവസങ്ങളിലായി തുടര്‍ച്ചയായുണ്ടായ കടലാക്രമണത്തില്‍ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. കടല്‍ ഭിത്തിയോട് ചേര്‍ന്നുള്ള വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കോവിഡ് ഭീഷണിക്കിടെ തിരയാക്രമണവുമായതോടെ കണ്ണമാലി സങ്കടക്കടലിലാണ്. സീവാള്‍ ഇടിഞ്ഞു പോയതോടെ തുടര്‍ച്ചയായി മൂന്നാം ദിവസവും വെള്ളം കയറി. പ്രദേശത്ത് അടിയന്തിരമായി മണല്‍ ചാക്ക് നിറച്ച് താല്‍കാലിക കടല്‍ ഭിത്തി നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.







ചെല്ലാനം മേഖലയിലും കനത്ത നാശനഷ്ടമുണ്ടായി. വെള്ളം കയറി സാധന സാമഗ്രികൾ നശിച്ചതോടെ വീടുകൾ വാസയോഗ്യമല്ലാതെയായി. കഴിഞ്ഞ രാത്രി ആളുകൾ ഏറെയും ടെറസിലും മറ്റുമായാണ് കഴിച്ചു കൂട്ടിയത്.

No comments