Breaking News

പാലത്തായി; കുറ്റപത്രം കത്തിച്ച് ഫ്രറ്റേണിറ്റി പ്രതിഷേധം; കലക്ട്രേറ്റ് മാർച്ച് നടത്തി


കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജനെതിരെ നിസാര വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പോലീസിന്റേയും ബിജെപിയുടെയും ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.കുറ്റപത്രത്തിന്റെ കോപ്പി പ്രതീകാത്മകമായി കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയും വിദ്യാർത്ഥി നേതാവുമായ റാനിയ സുലൈഖ മാർച്ച് ഉദ്ഘാടനം ചെയ്തു. നിസ്സാര കുറ്റം ചുമത്തി പത്മരാജന് പുറത്തിറങ്ങാനുള്ള അവസരമാണ്  ക്രൈംബ്രാഞ്ച് ഒരുക്കുന്നതെന്നും പ്രതിക്കെതിരെ പോക്സോ പോലും ചുമത്താത്തത് വലിയ വീഴ്ചയാണെന്നും റാനിയ സുലൈഖ പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ശബീർ എടക്കാട് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി  മശ്ഹൂദ് കെ.പി,ജില്ലാ നേതാക്കളായ ആശിഖ് കാഞ്ഞിരോട്, തസ്ലീം പാപ്പിനിശ്ശേരി, വിനയൻ, ഫാത്തിമ റഫിയ, ഉമൈറ കരിവെള്ളൂർ  എന്നിവർ നേതൃത്വം നൽകി.

No comments