Breaking News

വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഉത്തരവ്‌; രേഖകളുടെ കാലാവധി മാർച്ച്‌ 31 വരെ നീട്ടി

 

തിരുവനന്തപുരം: രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, പെർമിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി 2021 മാർച്ച്‌ 31 വരെ നീട്ടി. 2020 ഫെബ്രുവരി ഒന്നിനുശേഷം കാലാവധി തീര്‍ന്ന വാഹന രേഖകളുടെ സാധുതയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് നീട്ടുന്നത്.

ഡിസംബർ 31 വരെ അനുവദിച്ചിരുന്ന ഇളവാണ് ഇപ്പോൾ നീട്ടിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇതോടെ തുടർച്ചയായ നാലാം തവണയാണ് വാഹനരേഖകളുടെ കാലാവധി കേന്ദ്രം നീട്ടി നൽകുന്നത്.