Breaking News

അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.

മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി.

കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിൽ ഉദയഭാനുവിന്‍റെയും ദ്രൗപതിയുടെയും മകനായി 1965 നവംബര്‍ 20നാണ് അനിൽ പനച്ചൂരാൻ ജനിച്ചത്. അനിൽകുമാർ പി.യു. എന്നാണ് യഥാർഥ പേര്​. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സർവകലാശാല എന്നിവടങ്ങളിലായിരുന്നു പഠനം.

എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എല്‍.എല്‍.ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളിലേക്ക്​ മാറി.  ചലച്ചിത്രഗാനരചനക്ക്​ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അക്ഷേത്രിയുടെ ആത്മഗീതം, വലയില്‍ വീണ കിളികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കവിതാസമാഹാരങ്ങള്‍.

No comments