Breaking News

പന്താവൂർ കൊലപാതകം; യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പന്താവൂരിൽ കൊല്ലപെട്ട ഇർഷാദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. നടുവട്ടം പൂക്കറത്തറ കിണറ്റിൽ നിന്നാണ്  മൃതദേഹം കിട്ടിയത്.  ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിട്ടും മൃതദേഹം കിട്ടിയിരുന്നില്ല. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നും മാലിന്യം നീക്കി കിണറ്റിൽ തിരച്ചിൽ തുടരുകയായിരുന്നു. മൃതദേഹം ഇർഷാദിന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ തുടർ പരിശോധനകൾ നടത്തും.

ആറു മാസം മുൻപാണ് പന്താവൂർ കാലാച്ചാൽ സ്വദേശി ഇർഷാദ് ഹനീഫിനെ  കാണാതാകുന്നത്. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് പണം കൈക്കലാക്കിയ ശേഷമാണ് വട്ടംകുളം സ്വദേശികളായ സുഭാഷും, എബിനും ഇർഷാദിനെ കൊലപ്പെടുത്തിയത്.

ഇർഷാദിനെ വീട്ടിൽ നിന്നിറക്കി കൊണ്ട് പോയി, കൊലപ്പെടുത്തിയ ശേഷം, മൃതദേഹം നടുവട്ടം  പൂക്കരത്തറയിലെ കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്ന് മുതൽ തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിനാണ് തുടരന്വേഷണ ചുമതല.

No comments