സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് എച്ച്5എൻ8 വൈറസ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കൂട്ടത്തോടെ താറാവുകൾ ചത്തതിനെ തുടർന്ന് ഭോപ്പാൽ ലാബിലേക്ക് സാമ്പിളുകൾ അയച്ചിരുന്നു. പരിശോധനയിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു.വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും നടപടിയെടുത്തുവെന്ന് മന്ത്രി കെകെ രാജു പറഞ്ഞു. കൺട്രോൾ റൂം പ്രവർത്തനം ഉടൻ തുടങ്ങും. പക്ഷിപ്പനി നിയന്ത്രണത്തിന് അടിയന്തര നടപടി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
No comments