Breaking News

തീയറ്ററുകളിൽ മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കാം; തമിഴ്നാട് സർക്കാർ

ചെന്നൈ: തീയറ്ററുകളിൽ മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കാൻ തമിഴ്നാട് സർക്കാരിന്റെ അനുമതി. ജനുവരി 11 മുതലാണ് തിയേറ്ററുകളുടെ സീറ്റിങ് കപ്പാസിറ്റി അമ്പതില്‍ നിന്നും നൂറ് ശതമാനമായി ഉയര്‍ത്താമെന്ന് സർക്കാർ ഉത്തരവായത്. പൊങ്കലിന് സൂപ്പര്‍സ്റ്റാറുകളേടതടക്കം നിരവധി ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള അവസരത്തിലാണിത്. അതേസമയം കോവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ നവംബര്‍ 10 മുതലാണ് അമ്പത് ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ച് മുഴുവന്‍ ആളുകളെയും പ്രവേശിപ്പിക്കാനുള്ള അനുമതി നല്‍കിയത്. ഇതോടെ കോവിഡിൽ നിശ്ചലമായ തീയറ്റർ വ്യവസായം ഉണരുമെന്നാണ് ഉടമകളുടെ പ്രതികരണം.


 

No comments