Breaking News

പന്തീരങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങാൻ കോടതി ഉത്തരവ്, അലന്‍ ജാമ്യത്തില്‍ തുടരും

News Image
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടൻ കീഴടങ്ങാൻ കോടതി ഉത്തരവിട്ടു. അതേ സമയം അലൻ ഷുഹൈബിന്റെ ജാമ്യം തത്കാലം റദ്ദാക്കില്ല. അലൻ ഷുഹൈബിന്റെ പ്രായം ഉൾപ്പെടെയുള്ള ഘടകങ്ങൾ കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്.

ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീലിലാണ് നടപടി. തെളിവുകൾ പരിശോധിക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് എന്നായിരുന്നു എൻഐഎയുടെ വാദം. താഹയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകളെല്ലാം യു.എ.പി.എ കേസ് നിലനിര്‍ത്താന്‍ പര്യാപ്തമാണെന്ന എന്‍ഐഎയുടെ വാദം കോടതി അംഗീകരിച്ചു. എന്നാൽ അലൻ ഷുഹൈബിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ലേഖകൾ യുഎപിഎ ചുമത്താൻ പര്യാപ്തമല്ല എന്ന് കോടതി നിരീക്ഷിച്ചു.

No comments