കാട്ടാന ശല്യം രൂക്ഷം; വനം വകുപ്പ് അധികൃതർ നിസ്സംഗത വെടിയണമെന്ന് എസ്.ഡി.പി. ഐ
കണ്ണൂർ: കാട്ടാനശല്യം രൂക്ഷമായ കാപ്പുംകടവ്, കൂടലാട് മേഖലകളിൽ വനം വകുപ്പ് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം നാശ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷിയിടങ്ങളിൽ വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയത് .
കാട്ടാനകളെ ജനവാസ മേഖലയിൽ നിന്നകറ്റാനുള്ള ഇടപെടല്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തരമായി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി പാര്‍ട്ടി ശക്തമായ സമരത്തിന് നേത്യത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാന നശിപ്പിച്ച കൃഷിയിടവും പ്രദേശങ്ങളും എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്,വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ്, അയ്യപ്പന്‍കാവ് ബ്രാഞ്ച് പ്രസിഡന്‍റ് ടി.ശരീഖ്, സക്കരിയ കൂടലാട് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് എസ് ഡി പി ഐ എന്നും മുന്നിൽ തന്നെ ...keep it up
ReplyDelete