Breaking News

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് കേരളത്തിലും; ആറ് കേസുകൾ സ്ഥിരീകരിച്ചു

 

തിരുവനന്തപുരം: അതിതീവ്ര കോവിഡ്​ കേരളത്തിലും സ്​ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.  കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് കെ.കെ. ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവരുമായി സമ്പർ‌ക്കത്തിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. ആശങ്ക വേണ്ട,പക്ഷേ ജാഗ്രത വേണം. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.

നേരത്തെ സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

No comments