Breaking News

സൗദി ഖത്തറുമായുള്ള അതിർത്തികൾ തുറക്കാൻ തീരുമാനം

റിയാദ് - സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള അതിര്‍ത്തി തുറക്കാൻ തീരുമാനം. കര, നാവിക, വ്യോമ  അതിര്‍ത്തികള്‍ തുറക്കും. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസര്‍ അല്‍സബാഹാണ് അറിയിച്ചത് . ഇക്കാര്യം സൗദി അറേബ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ജിസിസി ഉച്ചകോടി എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ഒന്നിപ്പിക്കാനുള്ളതാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തികള്‍ തുറന്നത്.

No comments