Breaking News

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേൽക്കും; ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു

 

Facebook Image 
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേൽക്കും. ബൈഡന്റെ വിജയം അമേരിക്കൻ കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. ജനുവരി 20ന്​ യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കും. 306 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റ് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയായ ബൈഡന് ലഭിച്ചത്. 232 വോട്ടുകളാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിന് ലഭിച്ചു. റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്.


കഴിഞ്ഞ ദിവസം യു.എസ്​ കോൺഗ്രസ്​ സമ്മേളനത്തിനിടെ ട്രംപ് അനുകൂലികൾ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനെ തുടർന്ന്​ യു.എസ്​ കോൺഗ്രസ്​ സമ്മേളനം തടസപ്പെട്ടിരുന്നു. കലാപത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ മരിച്ചു. 
ബൈഡന്‍റെ വിജയം കോണ്‍ഗ്രസ് സമ്മേളത്തില്‍ അംഗീകരിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെ തന്‍റെ അനുയായികളോട് അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികള്‍ സമ്മേളം നടക്കുന്നതിനിടെ പൊലീസിന്‍റെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടക്കുകയായിരുന്നു.

No comments