Breaking News

ലഹരി മണക്കുന്ന ദുരൂഹ മരണങ്ങൾ: തലശ്ശേരിയിൽ മയക്കുമരുന്ന് വേട്ട ശക്​തമാക്കണമെന്ന് ആവശ്യം

കണ്ണൂർ: കേരളം ലഹരി വിൽപനക്കാർക്ക് മികച്ച വിപണിയാണ്. അതിഥി തൊഴിലാളികൾ ഉൾപ്പടെയുള്ളവർ നല്ലൊരു പങ്ക് ഉപയോഗിക്കുമ്പോൾ കേരളത്തിന്റെ യുവത്വം അതിലേറെ പുകച്ചു തീർക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ. പുകയില, കഞ്ചാവ‌് തുടങ്ങിയവയിൽ നിന്നുള്ള വിവിധതരം ഉൽപ്പന്നങ്ങളും മയക്കുഗുളികകളും കുത്തിവയ‌്പ്പ‌് മരുന്നുകളുമെല്ലാം അടങ്ങുന്നതാണ‌് ലഹരിയുടെ സാമ്രാജ്യം. ഓരോ ജില്ലയിലും വലിയ നെറ്റ്വർക്ക് തന്നെ രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശ്ശേരി മട്ടാ​മ്പ്ര​ത്ത്, യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെത്തുട​ർന്ന് വീണ്ടും ലഹരിമാഫിയകളെ കുറിച്ചുളള ചർച്ചകൾ സജീവമായിരിക്കുകയാണ്. 

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മെയിന്‍ റോഡ് ആലി ഹാജി പളളിക്ക് സമീപമുളള കെട്ടിടത്തിനടുത്താണ് ഫർബൂലിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് സമീപം മയക്കുമരുന്ന് കുത്തിവെക്കാനായി ഉപയോഗിക്കുന്ന സിറിഞ്ചും കണ്ടെത്തിയിരുന്നു. ഫർബൂലിന്റെ മരണത്തിന് പിന്നിൽ ലഹരിമാഫിയ സംഘവുമായി ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ ആപോപണം. ഫർബൂലിന്റെത് മാത്രമല്ല, കഴിഞ്ഞ നാല് വർഷത്തിനിടെ നഗരത്തിൽ നടന്ന ദുരൂഹമരണങ്ങൾക്ക് പിന്നിൽ മയക്കുമരുന്ന് സംഘങ്ങളുടെ പങ്കുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. മരിച്ച ഫർബൂലി‍ന്റെ സുഹൃത്തുക്കളിൽ ചിലർ സ്ഥിരം മയക്കുമരുന്നിന് അടിമകളും മാഫിയ ബന്ധമുളളവരുമാണെന്ന് പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇത്തരം ലോബികൾക്കെതിരെ സംസാരിച്ച സത്താർ മുരിക്കോളി സംശയകരമായ സാഹചര്യത്തിൽ മരിച്ചതടക്കമുളള സംഭവങ്ങൾ അന്വേഷണ വിധേയമാക്കണമെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു.

തലശ്ശേരി ടൗണിലും തീരപ്രദേശങ്ങളിലും അടുത്തകാലത്തായി മയക്കുമരുന്ന് വിൽപന വ്യാപകമാണ്. യുവാക്കളാണ് ആവശ്യക്കാരിൽ ഏ​റെയും. ഇവയുടെ വിൽപനക്കാരെക്കുറിച്ച് പൊലീസ്-എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് ധാരണയുണ്ടെങ്കിലും നിയമത്തിലെ പഴുതുകളും ജാമ്യ വ്യവസ്ഥകളിലെ ഇളവുകളും വിനിയോഗിച്ച് ലഹരി വിൽപനയും കടത്തലും വർധിച്ചു വരികയാണ്.പുതിയ തലമുറ കഞ്ചാവും കടന്ന് രാസ ലഹരികൾ തേടിപ്പോകുന്നതിന്റെ വിവരങ്ങളാണ് ഏതാനും മാസങ്ങളായി പുറത്തു വരുന്നത്. വിവാഹപ്പാർട്ടികളിലും മരണവീടുകളിലും പോലും മദ്യം ഈ രാസ ലഹരികളിലേക്കു മാറിയിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ദുരൂഹ സാഹചര്യത്തിൽ കൂട്ടംകൂടുന്നവർ മുതൽ ഹോംസ്റ്റേകളിലും ഹോട്ടൽ മുറികളിലും വരെ ഇത് ഉപയോഗിച്ചു തീർക്കുകയാണ്. 

കഴിഞ്ഞ ദിവസം തലശ്ശേരി ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ, ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ പ​ത്ത് വ​ർ​ഷം ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തു വ​ന്ന​യാ​ളുമായി, നടത്തിയ ജനകീയ വിചാരണയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത് . ക​ഞ്ചാ​വ്, ബ്രൗ​ൺ ഷു​ഗ​ർ തു​ട​ങ്ങി​യ ല​ഹ​രി വ​സ്തു​ക്ക​ളെ​ല്ലാം ത​ല​ശേ​രി​യി​ലെ​ത്തു​ന്ന വ​ഴി​ക​ളും വി​ൽപ്പന ന​ട​ത്തു​ന്ന ആ​ളു​ക​ളു​ടെ പേ​രു​ക​ളും ഇ​യാ​ൾ വിചാരണയ്ക്കിടെ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട് . ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി യു​വാ​ക്ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ളും ഇ​യാ​ൾ പ​റ​യു​ന്ന രം​ഗം വീ​ഡി​യോ​യി​ലു​ണ്ട്. അതേ സമയം, നഗരത്തെ ല​ഹ​രിവിമുക്തമാക്കാൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഫൈ​സ​ൽ പു​ന​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കുറി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ല​ഹ​രി മാ​ഫി​യ​യെ ഇ​ല്ലാ​താ​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മുൻപോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. തലശേരിയിൽ പിടിമുറുക്കിയ ലഹരി മാഫിയക്കെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ബോധവൽക്കരണ സമ്മേളനവും പദയാത്രയും നടത്തിയിരുന്നു.

ജില്ലയിലെ കിഴക്കൻ മലയോപ്രദേശങ്ങളിലും ലഹരിസംഘങ്ങളുടെ നെറ്റ്വർക്ക് വ്യാപകമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിലേറെയും 15 നും 25 നും ഇടയിൽ പ്രായമുളളവരാണെന്നും യുപി സ്കൂൾ വിദ്യാർഥികളെ വരെ കഞ്ചാവ് കടത്തുകാരായി ഉപയോഗിക്കുന്നെന്നും വിവിധ അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മലയോര ഗ്രാമങ്ങളിലേക്ക് കഞ്ചാവ് ഏറെ എത്തുന്നത് വയനാട് വഴിയാണ്. കുട്ട, വീരാജ്പേട്ട പ്രദേശങ്ങളിലൂടെയാണ്. മൈസുരു, ബാംഗ്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിപണന ശൃംഖലയുളളത്. മലയോര മേഖലയിലെ ഉൾ ഗ്രാമങ്ങളിൽ സംഭരണ സൗകര്യം കൂടുതൽ ഉള്ളതും ലഹരി മരുന്ന് ലോബിക്ക് സൗകര്യമാകുന്നു. അഞ്ചു വർഷത്തിനുള്ളിൽ മലയോര മേഖലയിൽ കഞ്ചാവ് വിൽപനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണത്തിൽ പത്ത് ഇരട്ടി വർധന ഉണ്ടായിട്ടുണ്ട് എന്നും അന്വേഷണ ഏജൻസികൾ പറയുന്നു. 

കഞ്ചാ​വി​നും ബ്രൗ​ൺ ഷു​ഗ​റി​നു​മൊ​പ്പം മോ​ർ​ഫി​ൻ, ക്ലോ​റോ​ഫോം എ​ന്നി​വയും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് മോ​ർ​ഫി​ൻ ഗു​ളി​ക​ക​ൾ മ​ല​ബാ​റി​ൽ എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ മോ​ർ​ഫി​ന് മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ൽ ഓ​ൺ​ലൈ​ൻ ഫാ​ർ​മ​സി​യു​ടെ മ​റ​വി​ലാ​ണ് മോ​ർ​ഫി​ൻ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. ബേ​ക്ക​റി വ്യാ​പാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​ർ മോ​ർ​ഫി​ൻ ഉ​ൾ​പ്പെ​ടെ​യു​ള ല​ഹ​രി​ക്ക​ട​ത്തി​ന് പി​ന്നി​ലു​ള​ള​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. 

Source- Online Medias




No comments