Breaking News

ആർടിപിസിആർ പരിശോധനയുടെ നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആർടിപിസിആർ പരിശോധന നിരക്ക് കൂട്ടി. 200 രൂപയാണ് കൂടിയത്. 1500 ആയിരുന്ന നിരക്ക് ഇതോടെ 1700 ആയി. സ്വകാര്യ ലാബുകൾ നൽകിയ പരാതി പരിഗണിച്ച ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സർക്കാർ നിരക്ക് പുതുക്കിയത്.

ആൻ്റിജൻ പരിശോധനയുടെ നിരക്കിൽ മാറ്റമില്ല. 300 രൂപയായി തുടരും. എക്‌സ്‌പെർട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്.

No comments